ജനാധിപത്യ ഇന്ത്യ കാത്തു സൂക്ഷിക്കാന്‍ പാടുപെടുന്ന എല്ലാ രാജകിങ്കരന്മാര്‍ക്കും സ്തുതി. വിഢികളുടെ സ്വര്‍ഗത്തിലെ അപ്പോസ്തലന്മാര്ക്ക് സ്തോത്രം. വരും കാലം തീര്‍ച്ചയായും നിങ്ങളുടേതായിരിക്കില്ല. അതുകൊണ്ട് ഈ സ്തുതികള്‍ നിങ്ങള്‍ക്കായിരിക്കട്ടെ.
¶ 3:27 PM4 Comments
ടും..ടും..ടും അതാ ഗ്ലാസ്സില്‍ ഒരു മുട്ട്.. ചെന്നു നോക്കിയപ്പോള്‍ ഒരു മരംകൊത്തി... താമസിച്ചില്ല എടുത്തു ആയുധം.
ചില്ലിട്ടവാതിലില്‍ വന്നുനില്ക്കമൊ..എന്നു പാടിയതും ലവന്/ലവള് പറന്നു പോയി...
¶ 12:47 PM0 Comments
Monday, July 10, 2006
നാട്ടിന്‍പുറത്തെ മനോഹരമായ ഒരു കള്ളുഷാപ്പ്.കള്ളുഷാപ്പുകളെപ്പറ്റിയുള്ള ഗൃഹാതുര സ്മരണകളില്‍ ഭൂരിഭാഗവും കുട്ടനാടന്‍ ഷാപ്പുകളെപ്പറ്റി ഉപന്യസിക്കുന്ന എന്റെ സുഹൃത്തിന് ഈ ത്രിശ്ശൂര് ഷാപ്പിന്റെ കിടപ്പുകണ്ടിട്ട് സഹിക്കുന്നില്ല.
¶ 2:07 PM1 Comments
Tuesday, July 04, 2006
മഴ നിന്നാലും മരം പെയ്യും. മരം പെയ്ത്തു നിര്‍ത്തിയാലും പുല്നാമ്പുകളുടെ മഴക്കാല സ്വപ്നങ്ങള്‍ ഇറ്റുവീഴാതെ തിളങ്ങി നില്ക്കും. ("കണ്ണില്‍ത്തുള്ളി" "പുല്ലെണ്ണ" എന്നീ പേരുകളില്‍ അറിയപ്പെടുന്ന പുല്‍ച്ചെടി. പുല്ലെണ്ണയ്ക്കു കുമ്പിള് കാട്ടരുത് എന്നു പഴമൊഴിയുമുണ്ട്.)
¶ 12:53 PM2 Comments
Monday, July 03, 2006
മഴയുടെ തന്ത്രികള്‍ മീട്ടിനിന്നാകാശം മൃദുലമായ് ആര്‍ദ്രമായ് പാടി.
¶ 4:31 PM0 Comments
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്. നിറയെ വെളിച്ചം
വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.