സുരക്ഷിത പിണറായി, ഐശ്വര്യലാവലിന്!നവംനവമായ കേരളയാത്രാ കപ്പിത്താന് സഖാവ് മിന്നല്‍പ്പിണറായി വിജയന് ആയിരം മെഗാവാട്ട് അഭിവാദ്യങ്ങള്‍ കോട്ടയം വഴി ഒരു സാധാരണ യാത്രയില്‍ കണ്ട അഭിവാദ്യങ്ങള്‍ കൂടി അര്‍പ്പിക്കട്ടെ, സഖാവെ, എന്റെ ഊതിക്കാച്ചിയ പൊന്നേ...
"വിശുദ്ധ ഫാ. പൂതൃക്ക, സവിശുദ്ധ ഫാ. കോട്ടൂര്‍, പരിശുദ്ധ സിസ്റ്റര്‍ സെഫി, സഖാവ് പിണറായി വിജയന് എന്നിവരെ യാതൊരു കാരണവുമില്ലാതെ, രാഷ്ട്രീയപ്രേരിതമായി പീഡിപ്പിക്കുന്ന സി ബി ഐ തുലയട്ടെ."
ലാവ്ലിന് കേസിന്റെ രേഖകള്‍, തെളിവുകള്‍... ഇതെല്ലാമാണത്രേ ഈ ബ്ലോഗില്‍! കഷ്ടം! സി പി എമ്മിനെ തകര്‍ക്കാന്‍ സിന്‍ഡിക്കേറ്റ് സാഹിത്യം ബ്ലോഗിലും! ഇവരൊക്കെ പാര്‍ട്ടിയെക്കുറിച്ച് എന്താ ധരിച്ചുവെച്ചിരിക്കുന്നത്? സിന്‍ഡിക്കേറ്റ് പത്രക്കാരെ, കഴിഞ്ഞ കേരള യാത്രയുടെ സല്‍ക്കാരത്തിന് വിളിച്ചപ്പോള്‍ പാര്‍ട്ടിയുടെ അണ്ടിപ്പരിപ്പും മുന്തിരിയും കീശയില്‍ വാരിക്കൊണ്ടുപോവുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സഖാക്കളുടെ കയ്യിലുണ്ട്, ജാഗ്രതൈ! (ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല....ഹല്ലാ പിന്നെ!)
നായകള്‍ കുരച്ചുകൊണ്ടേയിരിക്കും. വിശുദ്ധസഖാവിന്റെ സാര്‍ത്ഥവാഹകസംഘം മുന്നോട്ടു ഗമിക്കുക തന്നെ ചെയ്യും. എടോ, ബ്ലോഗാലകൃഷ്ണാ...പാര്‍ട്ടിയെക്കുറിച്ച് തനിക്കെന്തറിയാം?