ഈന്തപ്പന
Wednesday, January 31, 2007
 
ചക്കും കൊക്കും ഒന്നായിപ്പോയല്ലൊ സഖാവെ!


"എ ഡി ബി എന്തു ചെയ്യുന്നു" എന്ന പുസ്തകം പ്രസിദ്ധീകരണത്തിന്റെ നാലാം മാസത്തില്‍ രണ്ടാം പതിപ്പ്‌ ഇറങ്ങി. (കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ഗവേഷകരായ എസ്‌ മുഹമ്മദ്‌ ഇര്‍ഷാദും ആര്‍ സുനിലും ചേര്‍ന്നാണ്‌ പുസ്തകം രചിച്ചത്‌) എ ഡി ബി മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രഹസ്യവും പരസ്യവുമായ അജണ്ടകളെ ഈ പുസ്തകം തുറന്നുകാട്ടുന്നു. അതുകൊണ്ടുതന്നെയാവണം മാധ്യമങ്ങളില്‍ നിന്നും പൊതുജനത്തില്‍ നിന്നും പുസ്തകത്തിനു നല്ല പ്രതികരണം ലഭിച്ചത്‌. ടി. പുസ്തകം കേരളത്തിലെ മിക്കവാറും എല്ലാ ബുക്സ്റ്റാളുകളിലും ലഭ്യമാണ്‌, ദേശാഭിമാനിയില്‍ ഒഴികെ. "പാര്‍ട്ടിക്കെതിരെയുള്ള പുസ്തകമൊന്നും ഇവിടെ വെയ്ക്കാന്‍ നിര്‍വാഹമില്ല"

ഈ പുസ്തകവുമായി ദേശാഭിമാനിയെ സമീപിച്ചപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന് എന്റെ സുഹൃത്തും എഴുത്തുകാരില്‍ ഒരാളുമായ ഇര്‍ഷാദ്‌ പറയുന്നു.

"ഇതു പാര്‍ട്ടിക്കെതിരല്ല പക്ഷെ ഏ ഡി ബിയ്ക്ക്‌ എതിരാണ്‌ എന്നു സമ്മതിക്കുന്നു."


ഈ സംഭവം കേട്ടപ്പോള്‍ എനിക്ക്‌ ഓര്‍മ വന്നത്‌ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വെളിപ്പെടുത്തിയ മറ്റൊരു അനുഭവം ആണ്‌. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ കേരളത്തിലെ നാല്‍പത്‌ സാംസ്കാരിക പ്രമുഖരും എഴുത്തുകാരും ഒരു സംയുക്ത പത്രപ്രസ്താവന ഇറക്കി. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്നായിരുന്നു പ്രസ്താവന. ഈ പ്രസ്താവന പ്രസിദ്ധീകരിക്കാതിരുന്ന ഏക മലയാള പത്രം ദേശാഭിമാനിയായിരുന്നു. ഇടതു മുന്നണിയെ വിജയിപ്പിക്കുക വഴി കേരളത്തിലെ വോട്ടര്‍മാര്‍ ചെയ്തത്‌ ഏറ്റവും വലിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍തതനമായിപ്പോയി.

എ ഡി ബിയെ പറഞ്ഞാലും കൊള്ളുന്നത്‌ പാര്‍ട്ടിക്കുതന്നെ. ചക്കും കൊക്കും ഒന്നായിപ്പോയല്ലൊ സഖാവെ!
 
 
fishing dance
this is the first time i try out collage in picasa. its a cool tool!
 
Thursday, January 25, 2007
 
waiting the dawn!
















january 24, alappuzha Nehru trophy finishing point.



 
Tuesday, January 16, 2007
 
chimmony dam, thrissur





 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.