ഈന്തപ്പന
Monday, July 24, 2006
 
ജലച്ചായം
marine drive, kochi.
 
Friday, July 21, 2006
 
സ്വപ്നം കാണാതിരിക്കാന്‍
ഉറക്കം നിരോധിച്ച
എല്ലാ രാജാക്കന്മാര്‍ക്കും സ്തുതി.


ഉറങ്ങാതിരിക്കാന്‍ ഇരുട്ടു നിരോധിച്ചവര്‍ക്ക്‌..
സ്തുതിവചനങ്ങള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക്‌ സ്തുതി.

ഭൂമിയിലെ എല്ല്ലാ രാജാക്കന്മാര്‍ക്കും സ്തുതി.
നിങ്ങള്‍ എക്കാലവും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുന്നതിന്‌.
നിങ്ങള്‍ നീണാല്‍ വാഴുന്നതിന്‌.

ജനാധിപത്യ ഇന്ത്യ കാത്തു സൂക്ഷിക്കാന്‍
പാടുപെടുന്ന എല്ലാ രാജകിങ്കരന്മാര്‍ക്കും സ്തുതി.
വിഢികളുടെ സ്വര്‍ഗത്തിലെ അപ്പോസ്തലന്മാര്‍ക്ക്‌ സ്തോത്രം.
വരും കാലം തീര്‍ച്ചയായും നിങ്ങളുടേതായിരിക്കില്ല.
അതുകൊണ്ട്‌ ഈ സ്തുതികള്‍ നിങ്ങള്‍ക്കായിരിക്കട്ടെ.
 
Saturday, July 15, 2006
 
വെയില്‍ച്ചില്ല


 
 
മഴ തന്‍ മറ്റേതോ മുഖം 
Thursday, July 13, 2006
 
നിശാഗന്ധി നീയെത്ര ധന്യ സുസ്മിതയായവള്‍ നിന്നൂമൂക നിഷ്പന്ദം
ഗന്ധര്‍വ ഗീതമുറഞ്ഞൊരു
ശില്‍പത്തില്‍ സൌന്‌ദര്യമായ്‌ വിടര്‍ന്നൂ...

പിന്‍നിലാവിറ്റിറ്റു വീണു..
കന്നിമണ്ണിനായാരോ ചുരന്ന നറുമ്പാലിലെങ്ങും
കരിനിഴല്‍പ്പാമ്പിഴഞ്ഞൂ..

കാലം നിമിഷശലഭങ്ങളായ്‌
നൃത്തലോലം വലം വെച്ചു നിന്നു


ഒ എന്‍ വി യുടെ വരികള്‍ക്ക്‌ ദേവരാജന്‍ ഈണം പകര്‍ന്നു മാധുരി പാടിയ ആ ഗാനം കേള്‍ക്കാന്‍ : http://www.raaga.com/channels/malayalam/movie/M0000481.html

 
Wednesday, July 12, 2006
 


ടും..ടും..ടും
അതാ ഗ്ലാസ്സില്‍ ഒരു മുട്ട്‌..
ചെന്നു നോക്കിയപ്പോള്‍ ഒരു മരംകൊത്തി...
താമസിച്ചില്ല എടുത്തു ആയുധം.
ചില്ലിട്ടവാതിലില്‍ വന്നുനില്‍ക്കമൊ..എന്നു പാടിയതും ലവന്‍/ലവള്‍ പറന്നു പോയി...
 
Monday, July 10, 2006
 

നാട്ടിന്‍പുറത്തെ മനോഹരമായ ഒരു കള്ളുഷാപ്പ്‌.കള്ളുഷാപ്പുകളെപ്പറ്റിയുള്ള ഗൃഹാതുര സ്മരണകളില്‍ ഭൂരിഭാഗവും കുട്ടനാടന്‍ ഷാപ്പുകളെപ്പറ്റി ഉപന്യസിക്കുന്ന എന്റെ സുഹൃത്തിന്‌ ഈ ത്രിശ്ശൂര്‍ ഷാപ്പിന്റെ കിടപ്പുകണ്ടിട്ട്‌ സഹിക്കുന്നില്ല.
 
Tuesday, July 04, 2006
 

മഴ നിന്നാലും മരം പെയ്യും. മരം പെയ്ത്തു നിര്‍ത്തിയാലും പുല്‍നാമ്പുകളുടെ മഴക്കാല സ്വപ്നങ്ങള്‍ ഇറ്റുവീഴാതെ തിളങ്ങി നില്‍ക്കും.
("കണ്ണില്‍ത്തുള്ളി" "പുല്ലെണ്ണ" എന്നീ പേരുകളില്‍ അറിയപ്പെടുന്ന പുല്‍ച്ചെടി. പുല്ലെണ്ണയ്ക്കു കുമ്പിള്‍ കാട്ടരുത്‌ എന്നു പഴമൊഴിയുമുണ്ട്‌.)
 
Monday, July 03, 2006
 

മഴയുടെ തന്ത്രികള്‍ മീട്ടിനിന്നാകാശം മൃദുലമായ്‌ ആര്‍ദ്രമായ്‌ പാടി.
 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.