സ്വപ്നം കാണാതിരിക്കാന്‍
ഉറക്കം നിരോധിച്ച
എല്ലാ രാജാക്കന്മാര്ക്കും സ്തുതി.ഉറങ്ങാതിരിക്കാന്‍ ഇരുട്ടു നിരോധിച്ചവര്‍ക്ക്..
സ്തുതിവചനങ്ങള്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് സ്തുതി.
ഭൂമിയിലെ എല്ല്ലാ രാജാക്കന്മാര്ക്കും സ്തുതി.
നിങ്ങള്‍ എക്കാലവും ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുന്നതിന്.
നിങ്ങള്‍ നീണാല്‍ വാഴുന്നതിന്.
ജനാധിപത്യ ഇന്ത്യ കാത്തു സൂക്ഷിക്കാന്‍
പാടുപെടുന്ന എല്ലാ രാജകിങ്കരന്മാര്‍ക്കും സ്തുതി.
വിഢികളുടെ സ്വര്‍ഗത്തിലെ അപ്പോസ്തലന്മാര്ക്ക് സ്തോത്രം.
വരും കാലം തീര്‍ച്ചയായും നിങ്ങളുടേതായിരിക്കില്ല.
അതുകൊണ്ട് ഈ സ്തുതികള്‍ നിങ്ങള്‍ക്കായിരിക്കട്ടെ.