ഈന്തപ്പന
Saturday, June 30, 2007
 
സി പി ഐ (എം)
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇല്ല (മരിച്ചു)

Labels: , ,

 
Monday, June 25, 2007
 
അടുക്കളയില്‍ നിന്നും ബ്ലോഗിലേക്ക്‌



Labels: ,

 
Thursday, June 21, 2007
 
വരട്ടെ, പുതിയ ബ്ലോഗന്‍മാരും ബ്ലോഗിനികളും!

ഈയടുത്ത ദിവസങ്ങളില്‍ എന്റെ മൂന്ന്‌്‌ സുഹൃത്തുക്കള്‍ ബ്ലോഗിങ്ങിലേക്ക്‌ തിരിഞ്ഞു. ഓരോ ദിവസവും പുതിയ പുതിയ ബ്ലോഗുകള്‍ ജനിക്കുന്നു. വായനയുടെയും എഴുത്തിന്റെയും ജനാധിപത്യവല്‍ക്കരണം നെറ്റില്‍ സംഭവിക്കുന്നു എന്ന പ്രതീക്ഷയുയര്‍ത്തിക്കൊണ്ടാണ്‌ പുതിയ പുതിയ ബ്ലോഗുകള്‍ ഉയിര്‍ക്കുന്നത്‌. ഇ-പബ്ലിഷിങ്ങിന്റെ വ്യക്തിഗത സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ എനിക്കും ചിലത്‌ പറയാനുണ്ട്‌ എന്ന്‌ എല്ലാവര്‍ക്കും പറയാവുന്ന അവസ്ഥ കുറഞ്ഞത്‌ ഇന്റര്‍ നെറ്റ്‌ ആക്‌സസ്‌ ഉള്ള ചെറിയ ന്യൂനപക്ഷത്തിനെങ്കിലും ഉണ്ട്‌..
വളരെ നന്നായിട്ടുണ്ട്‌, കലക്കി, ഇനിയും കാണണം എന്നുതുടങ്ങി ഓര്‍ക്കുട്ടിലെ സ്‌‌ക്രാപ്പുകളുടെ ഒരു എക്‌സ്റ്റന്‍ഷന്‍ ആണ്‌ ബ്ലോഗുകളിലെ കമെന്റ്‌ ചര്‍ച്ചകള്‍അധികവും. പോപ്പുലാരിറ്റി അളക്കുന്നതിനുള്ള വഴി മാത്രമാണ്‌ കമെന്റുകള്‍. ഞാനടക്കം അതാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. എങ്കിലും പുതിയ ബ്ലോഗുകള്‍ വരുന്നുണ്ട്‌, പുതിയ ആളുകള്‍ വരുന്നുണ്ട്‌. വരുമായിരിക്കും, ബൂലോകത്തെയും പരിഷ്‌കരിന്ന ബ്ലോഗുകള്‍. ഭാഷയുടെയും എഴുത്തിന്റെയും ആശയങ്ങളുടെയും കെട്ടഴിച്ചുവിടുന്ന അല്‍ഭുതകരമായ ബ്ലോഗുകള്‍. കൊച്ചുവര്‍ത്തമാനത്തിന്റെ ബ്ലോഗ്‌ഭാഷ കര്‍ക്കശമായ വിമര്‍ശനത്തിനും ഇടപെടലിനും വഴി തുറക്കുമായിരിക്കും. കുറഞ്ഞത്‌ സ്വയം പരിഷ്‌കരിക്കുകയും സ്വന്തം സന്മാര്‍ഗ്ഗ-സദാചാര-സാമൂഹ്യ ബോധത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നവ! ക്ലബ്ബുകളുടെയും കൂട്ടായ്‌മകളുടെയും നിയമ-സദാചാര വേലിക്കെട്ടുകള്‍ക്കുള്ളില്‍ വീണുകുരുങ്ങാത്ത കരുത്തുള്ള ബ്ലോഗുകള്‍ വരട്ടെ.

എഴുത്തിന്റെയും എക്‌സ്‌പ്രഷന്റെയും പുതുവഴി തേടി മായാ ബാനര്‍ജിയും* എത്തുന്നു. എഴുത്തുകൊണ്ട്‌ നേരത്തെ തന്നെ അല്‍ഭുതപ്പെടുത്തിയിട്ടുള്ളതുകൊണ്ട്‌ മായയുടെ ബ്ലോഗിലും വായനയുടെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാം.
മയാ ബാനര്‍ജിയുടെ ഓര്‍മ്മപ്പത്തായം
www.ormmapathayam.blogspot.com
* മായ ബാനര്‍ജിയുടെ പുതിയ നോവല്‍
"അലമേലു തുന്നുകയാണ്‌"
പരിധി ബുക്‌സ്‌ അടുത്തിടെ പുറത്തിറക്കി.

Labels: ,

 
Wednesday, June 20, 2007
 
പ്രസാദിന്റെ ആക്രിക്കട

"വെറുതെ ഒന്ന്‌ കേറി നോക്കിയതാ! വന്നപ്പോള്‍ ഇരുന്നിട്ട്‌ പോകാമെന്നു നിരീച്ചു. പച്ചപ്ലാവില കണ്ടപ്പോ .... ന്നാ പിന്നെ കഞ്ഞി കുടി കൂടി കഴിഞ്ഞിട്ടുപോകാന്ന്‌ തീരൂമാനിക്കൂം ചെയ്തു. അബദ്ധായോ?"
ഇങ്ങനെയാണ്‌ പ്രസാദ്‌ തുടങ്ങുന്നത്‌.

ആദ്യത്തെ പോസ്‌റ്റില്‍ത്തന്നെ വെടിക്കെട്ട്‌ തുടങ്ങി.
പ്രഥമന്‌ ഇട്ടാണ്‌ കൊട്ട്‌‌; കുരവയും!
"ബഹു. പ്രസിഡന്റ്‌ കലാംസാറ്‌ തന്നയായിരുന്നുവെങ്കില്‍ വളരെ നന്നായിരുന്നു എന്നാണ്‌ എന്റെ ഭയങ്കരമായ അഭിപ്രായം. " (?!!!)

കൂടുതല്‍ ആക്രി ഐറ്റംസ്‌ പ്രതീക്ഷിക്കുക
http://aakrikkada.blogspot.com

Labels: ,

 
Tuesday, June 19, 2007
 
കാറ്റ്‌ മഴയോടൊത്ത്‌ ചെയ്യുന്നത്‌

Labels:

 
Monday, June 18, 2007
 
കടലിറക്കത്തിന്റെ ദൃശ്യവിസ്‌മയങ്ങളുമായി
ജയകുമാര്‍ ബ്ലോഗിങ്ങ്‌ തുടങ്ങുന്നു


രാമക്കല്‍മേട്‌

"താഴെ മൂവായിരം അടിയുടെ ശൂന്യതയിലേക്ക്‌ കാലും തൂക്കിയിട്ട്‌ ഈ പാറക്കെട്ടില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ സമുദ്രം കാലില്‍ തൊട്ടുമടങ്ങുംപോലെ തോന്നും. കാറ്റ്‌ നിര്‍ത്താതെ വീശിക്കൊണ്ടേയിരിക്കും."
http://haritham.blogspot.com/

Labels:

 
Saturday, June 16, 2007
 
മലയാളിക്ക്‌ അഡോബിന്‍റെ അംഗീകാരം

"ലോകത്തെ പ്രമുഖ ഇമേജിങ്ങ്‌ സോഫ്ട്‌ വെയര്‍ നിര്‍മ്മാതാക്കളായ അഡോബ്‌ രാജ്യാന്തര തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മലയാളി ഗ്രാഫിക്‌ ഡിസൈനര്‍ നേടിയ വിജയം അധികം ആരും അറിയാതെ കടന്നു പോയി. ഇമേജിങ്ങ്‌ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ പ്രചരിപ്പിക്കുന്ന ഫോട്ടോവര്‍ക്ക്‌ഷോപ്പ്‌ ഡോട്ട്‌ കോമുമായി സഹകരിച്ചാണ്‌ അഡോബ്‌ ഡിജിറ്റല്‍ ഇമേജിങ്ങ്‌ മത്സരം സംഘടിപ്പിച്ചത്‌.തിരുവന്തപുരംകാരനായ ഗ്രാഫിക്കല്‍ ഡിസൈനര്‍ ബി.പ്രിയരഞ്ചന്‍ ലാലിന്‍റെ വിജയം പക്ഷെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളൊന്നും ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല."
പ്രിയരഞ്‌ജന്‍ ലാലിന്റെ നേട്ടത്തെക്കുറിച്ച്‌ എം എസ്‌ എന്‍ എഴുതിയത്‌.
ലിങ്ക്‌: http://content.msn.co.in/Malayalam/InfoTech/Articles/0706-13-3.htm

പ്രിയരഞ്‌ജന്‍ ലാലിനെപ്പറ്റി ഈന്തപ്പനയില്‍
 
Friday, June 15, 2007
 
മൈസൂര്‍ ദസറ ഫെസ്റ്റിവല്‍

photographs by V C Ajilal



photographs by V C Ajilal


കഴിഞ്ഞ ഒക്‌ടോബറില്‍ ഒരു രാത്രി അജിലാലിന്റെ ഫോണ്‍. ``ഞാനിപ്പോ മൈസൂര്‍ കൊട്ടാരത്തില്‍ നിന്നാണ്‌. ഇവിടെ ദസറ പടം പിടിക്കാന്‍ വന്നതാ....രണ്ട്‌ ദിവസായി''`
`എങ്ങനെയുണ്ട്‌ പരിപാടികള്‍?''
``ഭീകര സെറ്റപ്പാ...നേരിട്ട്‌ കാണണം..പറഞ്ഞാലൊന്നും മനസ്സിലാവില്ല.''
`ഭീകര സെറ്റപ്പ്‌' എന്നത്‌ ഒരു അജിലാല്‍ പ്രയോഗമാണ്‌. സൂപ്പര്‍ലേറ്റീവിന്റെ അപ്പനായിട്ട്‌ വരും.

``ഓ..എന്തൂട്ട്‌ സെറ്റപ്പ്‌... ഞങ്ങടെ തൃശ്ശൂര്‍പൂരത്തിന്റെ അത്രേം വര്വോ? '' ഉള്ളിലെ അസൂയ ഇങ്ങനെയാണ്‌ തികട്ടിവന്നത്‌.

അപ്പുറത്ത്‌ ആക്കിയ ഒരു ചിരി.(പ്രതീക്ഷിച്ചപോലെ..)










പരമ്പരാഗതമായ നിരവധി ആചാരങ്ങളും ആഘോഷങ്ങളും ദസറയുടെ ഭാഗമാണ്‌. ഗുസ്‌തിമത്സരം ഇതിലൊരു പ്രധാന ഇനമാണ്‌. ദര്‍ബാറില്‍ നിന്ന്‌ പുറത്തേക്കെഴുന്നള്ളുന്ന രാജാവ്‌ ഗുസ്‌തിമത്സരത്തില്‍ പരാജിതന്റെ തലയില്‍ ചോര കണ്ടാല്‍ മാത്രമേ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളൂ. രാജാവ്‌ നിര്‍ഗ്ഗമിച്ചതിന്‌ ശേഷം മാത്രമേ കര്‍ണ്ണാടക ജനാധിപത്യസര്‍ക്കാര്‍ ആഘോഷങ്ങള്‍ ഏറ്റെടുക്കൂ. അതുവരെ രാജഭരണം




സ്വര്‍ണ്ണത്തിന്റെ ഒരു കളിയാണത്രേ ദസറ എന്ന രാജകീയ ഉത്സവത്തിന്‌. മൈസൂര്‍ കൊട്ടാരത്തില്‍ വൊഡയാര്‍ രാജാവ്‌ എഴുന്നള്ളി വന്ന്‌ ദര്‍ബാര്‍ കൂടും. തികഞ്ഞ പരമ്പരാഗത പ്രൗഢിയോടെ. അഞ്ഞൂറ്‌ കിലോ (500 കിലോ മാത്രം!!) സ്വര്‍ണ്ണത്തില്‍ തീര്‍ത്ത സിംഹാസനത്തിലാണ്‌ ഈ ദിവസം രാജാവ്‌ ഇരുന്നരുളുക. അതിനെല്ലാം ശേഷം അലങ്കരിച്ച ആനകളുടെ ഒരു സവാരിയുണ്ട്‌. എഴുന്നൂറ്റമ്പത്‌ കിലോ സ്വര്‍ണ്ണത്തില്‍ (750 കിലോ മാത്രം!!) തീര്‍ത്ത അലങ്കാരപ്പല്ലക്കാണ്‌ ഗജവീരന്‍ പുറത്തേറ്റുന്നത്‌. ചാമുണ്ഡേശ്വരി ഈ സ്വര്‍ണ്ണപ്പല്ലക്കിലാണ്‌ വരുന്നത്‌.






വി സി അജിലാല്‍
ഫോട്ടോഗ്രാഫര്‍
varthamananam Daily, calicut
`നിറങ്ങളില്‍ സെപിയ' എന്ന ഫോട്ടോ പരമ്പര വര്‍ത്തമാനം ആഴചപ്പതിപ്പില്‍ ശ്രദ്ധേയമായ നൂറ്‌ ആഴ്‌ചകള്‍ പിന്നിട്ടു. കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫി അവാര്‍ഡ്‌ (2006), പ്രത്യേക പരാമര്‍ശം (2004)ബട്ടര്‍ഫ്‌ളൈ ആര്‍ട്‌ ഫൗണ്ടേഷന്‍ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ (2006)കോഴിക്കോട്‌ ആര്‍ട്‌ ഗാലറിയില്‍ ഫെബ്രുവരി മാസം നടന്ന `നിറങ്ങളില്‍ സെപിയ ഫോട്ടോ എക്‌സിബിഷന്‍' അഭൂതപൂര്‍വ്വമായ ജനസാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി
contact Ajilal: ajilal@gmail.com

orkut group: ajilal 100% photography http://www.orkut.com/Community.aspx?cmm=31325195
 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.