ഈന്തപ്പന
Saturday, May 26, 2007
 
ഭൂമിയിലെ ഏറ്റവും ചെറിയ മാമ്പഴം?
ഇത്‌ ഒറിജിനല്‍ കടുകുമാങ്ങ. ഇടത്തരം നെല്ലിക്കാ വലുപ്പം.
ശരാശരി വലുപ്പമുള്ള വായുള്ളവര്‍ക്ക്‌ കൂളായി മൂന്നുമാമ്പഴം ഒരേസമയം അകത്താക്കാം.

ചെറുതാണ്‌ സുന്ദരം എന്നല്ലേ ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത്‌.. പക്ഷെ കടുകുമാങ്ങയ്ക്ക്‌ അതിനൊരു ഭേദഗതി നിര്‍ദ്ദേശിക്കാനുണ്ട്‌. ചെറുതാനു സുന്ദരം, രുചികരവും..എന്ന് ടി.വാചകം മാറ്റിവായിക്കേണ്ടതാണ്‌.
അച്ചാര്‍ പ്രിയരഞ്ജന്‍ലാല്‍മാര്‍ക്ക്‌ ഇവനാണ്‌ മാങ്ങകളില്‍ ഗുരുവായൂര്‍ പദ്മനാഭന്‍. അച്ചാര്‍ പാര്‍ട്ടികള്‍ക്ക്‌ പിടി കൊടുക്കാതെ പഴുത്തുമൂത്തുകിട്ടിയാല്‍ ഈ ഇത്തിരിക്കുഞ്ഞന്‍ വായില്‍ നെഹ്രുട്രോഫി നടത്തും


Labels: ,

 
Friday, May 18, 2007
 




"hide and seek"

the digital image by B Priyaranjanlal that won 8 th position in the International Adobe Digital Imaging Competition conducted by Photoworkshop.com.

"പഴയ ആല്‍ബങ്ങളിലൂടെ കടന്നുപോവുമ്പോള്‍ വിചിത്രമായ ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌.
എല്ല) ഫോട്ടൊകളിലും എന്റെ എക്സ്പ്രെഷന്‍ ഒന്നുതന്നെയായിരുന്നു.
ഒരു തരം ഭയത്തോടെ ഞാന്‍ ക്യാമറയിലേക്ക്‌ തുറിച്ച്‌ നോക്കിക്കൊണ്ടിരിക്കുകയാണ്‌.
ക്യാമറയെ അഭിമുഖീകരിക്കുന്നത്‌ എനിക്ക്‌ ഇപ്പോഴും വെറുപ്പുണ്ടാക്കുന്ന കാര്യമാണ്‌."


ബി.പ്രിയരഞ്ജന്‍ലാല്‍



പഴയ ആല്‍ബം ഫോട്ടൊയില്‍ നിന്നും സ്വയം മായ്ച്ചുകളഞ്ഞ്‌ പ്രിയന്‍ അഡോബ്‌ നടത്തിയ രാജ്യാന്തര ഇമേജിംഗ്‌ മത്സരത്തില്‍ 8-ാ‍ം സ്ഥാനം നേടി



ലിങ്കുകള്‍:

 
Wednesday, May 16, 2007
 
ഇലകള്‍ മഞ്ഞ
തളിരുകള്‍ പച്ച



 
Tuesday, May 15, 2007
 
ഇവള്‍ ഇത്തവണ വൈകി

മെയ്‌ മാസപുഷ്പം

Labels: ,

 
Monday, May 14, 2007
 
രണ്ട്‌ പച്ചയ്ക്കിടയില്‍ ഒരു ആടിന്റെ എകാന്തത (ഹൊ! ഉദാത്തം.. ചിന്തോദ്ദീപകം..)
 
Friday, May 11, 2007
 
മേഘങ്ങളേ...കീഴടക്കുവിന്‍!

Labels: , ,

 
Thursday, May 10, 2007
 
ഇതുപോലൊരു കാട്ടില്‍

പണ്ട്‌ ഞങ്ങടെ കാവില്‍ ഇതുപോലൊരാലുണ്ടായിരുന്നു. അതില്‍ മലമ്പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞ പോലെ നിറയെ കൂറ്റന്‍ വള്ളികളും. രാത്രിയിലാണ്‌ യക്ഷികളും പ്രേതങ്ങളും വസൂരി വന്നു മരിച്ചുപോയ വെളിച്ചപ്പാടിന്റെ ചിലങ്കയും ആ വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്നത്‌. പകല്‍ മുഴുവന്‍ അത്‌ ഞങ്ങള്‍ കുട്ടികള്‍ക്കുള്ളതാണ്‌. ആ വള്ളിയൂഞ്ഞാലുകള്‍ ഒരു ഉത്സവകാലത്ത്‌ വെട്ടിയഴിച്ചിട്ടു; അഞ്ച്‌ ആനകളെ ഒരുമിച്ച്‌ എഴുന്നള്ളിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കമ്മിറ്റിക്കാര്‍ വേറെ വഴിയൊന്നും കണ്ടില്ല. കാവ്‌ അമ്പലവും അമ്പലം ക്ഷേത്രവുമൊക്കെയായി. ഉത്സവങ്ങള്‍ പൂര്‍വാധികം ഭംഗിയായി. ആലിനു ചുറ്റും തറയായി. വള്ളികള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായി.


ഞങ്ങള്‍ കുട്ടികളല്ലാതായി.


പാവം യക്ഷികള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും?

ചിത്രം: ചന്ദനക്കാടുകളുടെ മറയൂരില്‍ നിന്നും...വള്ളിയില്‍ ആടിത്തിമര്‍ക്കുന്ന ആ പയ്യനെക്കണ്ടപ്പോള്‍ അസൂയകൊണ്ടെനിക്ക്‌ നില്‍ക്കാന്‍ വയ്യാതായി.







 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.