വരട്ടെ, പുതിയ ബ്ലോഗന്‍മാരും ബ്ലോഗിനികളും!ഈയടുത്ത ദിവസങ്ങളില്‍ എന്റെ മൂന്ന്‌് സുഹൃത്തുക്കള്‍ ബ്ലോഗിങ്ങിലേക്ക് തിരിഞ്ഞു. ഓരോ ദിവസവും പുതിയ പുതിയ ബ്ലോഗുകള്‍ ജനിക്കുന്നു. വായനയുടെയും എഴുത്തിന്റെയും ജനാധിപത്യവല്‍ക്കരണം നെറ്റില്‍ സംഭവിക്കുന്നു എന്ന പ്രതീക്ഷയുയര്‍ത്തിക്കൊണ്ടാണ് പുതിയ പുതിയ ബ്ലോഗുകള്‍ ഉയിര്‍ക്കുന്നത്. ഇ-പബ്ലിഷിങ്ങിന്റെ വ്യക്തിഗത സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് എനിക്കും ചിലത് പറയാനുണ്ട് എന്ന് എല്ലാവര്‍ക്കും പറയാവുന്ന അവസ്ഥ കുറഞ്ഞത് ഇന്റര്‍ നെറ്റ് ആക്‌സസ് ഉള്ള ചെറിയ ന്യൂനപക്ഷത്തിനെങ്കിലും ഉണ്ട്..
വളരെ നന്നായിട്ടുണ്ട്, കലക്കി, ഇനിയും കാണണം എന്നുതുടങ്ങി ഓര്‍ക്കുട്ടിലെ സ്‌ക്രാപ്പുകളുടെ ഒരു എക്‌സ്റ്റന്‍ഷന്‍ ആണ് ബ്ലോഗുകളിലെ കമെന്റ് ചര്‍ച്ചകള്‍അധികവും. പോപ്പുലാരിറ്റി അളക്കുന്നതിനുള്ള വഴി മാത്രമാണ് കമെന്റുകള്‍. ഞാനടക്കം അതാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. എങ്കിലും പുതിയ ബ്ലോഗുകള്‍ വരുന്നുണ്ട്, പുതിയ ആളുകള്‍ വരുന്നുണ്ട്. വരുമായിരിക്കും, ബൂലോകത്തെയും പരിഷ്‌കരിന്ന ബ്ലോഗുകള്‍. ഭാഷയുടെയും എഴുത്തിന്റെയും ആശയങ്ങളുടെയും കെട്ടഴിച്ചുവിടുന്ന അല്‍ഭുതകരമായ ബ്ലോഗുകള്‍. കൊച്ചുവര്‍ത്തമാനത്തിന്റെ ബ്ലോഗ്‌ഭാഷ കര്‍ക്കശമായ വിമര്‍ശനത്തിനും ഇടപെടലിനും വഴി തുറക്കുമായിരിക്കും. കുറഞ്ഞത് സ്വയം പരിഷ്‌കരിക്കുകയും സ്വന്തം സന്മാര്‍ഗ്ഗ-സദാചാര-സാമൂഹ്യ ബോധത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നവ! ക്ലബ്ബുകളുടെയും കൂട്ടായ്‌മകളുടെയും നിയമ-സദാചാര വേലിക്കെട്ടുകള്‍ക്കുള്ളില്‍ വീണുകുരുങ്ങാത്ത കരുത്തുള്ള ബ്ലോഗുകള്‍ വരട്ടെ.
എഴുത്തിന്റെയും എക്‌സ്‌പ്രഷന്റെയും പുതുവഴി തേടി മായാ ബാനര്‍ജിയും
* എത്തുന്നു. എഴുത്തുകൊണ്ട് നേരത്തെ തന്നെ അല്‍ഭുതപ്പെടുത്തിയിട്ടുള്ളതുകൊണ്ട് മായയുടെ ബ്ലോഗിലും വായനയുടെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കാം.
മയാ ബാനര്‍ജിയുടെ ഓര്‍മ്മപ്പത്തായംwww.ormmapathayam.blogspot.com* മായ ബാനര്‍ജിയുടെ പുതിയ നോവല്‍

"അലമേലു തുന്നുകയാണ്"
പരിധി ബുക്‌സ് അടുത്തിടെ പുറത്തിറക്കി.
Labels: malayalam blogs, maya banerji