കഴിഞ്ഞ ഒക്ടോബറില്‍ ഒരു രാത്രി അജിലാലിന്റെ ഫോണ്‍. ``ഞാനിപ്പോ മൈസൂര്‍ കൊട്ടാരത്തില്‍ നിന്നാണ്. ഇവിടെ ദസറ പടം പിടിക്കാന്‍ വന്നതാ....രണ്ട് ദിവസായി''` `എങ്ങനെയുണ്ട് പരിപാടികള്‍?'' ``ഭീകര സെറ്റപ്പാ...നേരിട്ട് കാണണം..പറഞ്ഞാലൊന്നും മനസ്സിലാവില്ല.'' `ഭീകര സെറ്റപ്പ്' എന്നത് ഒരു അജിലാല്‍ പ്രയോഗമാണ്. സൂപ്പര്ലേറ്റീവിന്റെ അപ്പനായിട്ട് വരും.
പരമ്പരാഗതമായ നിരവധി ആചാരങ്ങളും ആഘോഷങ്ങളും ദസറയുടെ ഭാഗമാണ്. ഗുസ്തിമത്സരം ഇതിലൊരു പ്രധാന ഇനമാണ്. ദര്‍ബാറില്‍ നിന്ന് പുറത്തേക്കെഴുന്നള്ളുന്ന രാജാവ് ഗുസ്തിമത്സരത്തില്‍ പരാജിതന്റെ തലയില്‍ ചോര കണ്ടാല്‍ മാത്രമേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളൂ. രാജാവ് നിര്ഗ്ഗമിച്ചതിന് ശേഷം മാത്രമേ കര്‍ണ്ണാടക ജനാധിപത്യസര്ക്കാര് ആഘോഷങ്ങള്‍ ഏറ്റെടുക്കൂ. അതുവരെ രാജഭരണം
സ്വര്‍ണ്ണത്തിന്റെ ഒരു കളിയാണത്രേ ദസറ എന്ന രാജകീയ ഉത്സവത്തിന്. മൈസൂര്‍ കൊട്ടാരത്തില്‍ വൊഡയാര്‍ രാജാവ് എഴുന്നള്ളി വന്ന് ദര്‍ബാര്‍ കൂടും. തികഞ്ഞ പരമ്പരാഗത പ്രൗഢിയോടെ. അഞ്ഞൂറ് കിലോ (500 കിലോ മാത്രം!!) സ്വര്‍ണ്ണത്തില്‍ തീര്‍ത്ത സിംഹാസനത്തിലാണ് ഈ ദിവസം രാജാവ് ഇരുന്നരുളുക. അതിനെല്ലാം ശേഷം അലങ്കരിച്ച ആനകളുടെ ഒരു സവാരിയുണ്ട്. എഴുന്നൂറ്റമ്പത് കിലോ സ്വര്‍ണ്ണത്തില്‍ (750 കിലോ മാത്രം!!) തീര്‍ത്ത അലങ്കാരപ്പല്ലക്കാണ് ഗജവീരന് പുറത്തേറ്റുന്നത്. ചാമുണ്ഡേശ്വരി ഈ സ്വര്ണ്ണപ്പല്ലക്കിലാണ് വരുന്നത്.
വി സി അജിലാല്‍
ഫോട്ടോഗ്രാഫര്‍
varthamananam Daily, calicut
`നിറങ്ങളില്‍ സെപിയ' എന്ന ഫോട്ടോ പരമ്പര വര്‍ത്തമാനം ആഴചപ്പതിപ്പില്‍ ശ്രദ്ധേയമായ നൂറ് ആഴ്ചകള്‍ പിന്നിട്ടു. കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫി അവാര്‍ഡ് (2006), പ്രത്യേക പരാമര്‍ശം (2004)ബട്ടര്‍ഫ്ളൈ ആര്‍ട് ഫൗണ്ടേഷന് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് (2006)കോഴിക്കോട് ആര്‍ട് ഗാലറിയില്‍ ഫെബ്രുവരി മാസം നടന്ന `നിറങ്ങളില്‍ സെപിയ ഫോട്ടോ എക്സിബിഷന്' അഭൂതപൂര്‍വ്വമായ ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി contact Ajilal: ajilal@gmail.com
വളരെ നന്നായിരിക്കുന്നൂന്നും പറഞ്ഞു തടിതപ്പാമെന്നാണ് കരുതിയിരുന്നത്! പക്ഷേ... അങ്ങനെയങ്ങ് പോകാനൊത്തില്ല. കാരണങ്ങള്‍ പലതാണ്... അതിലൊന്ന് 'അജിലാല്‍' എന്ന ഫോട്ടോഗ്രാഫറോടുള്ള ആദരവ്! ബഹുമാനം!! "നിറങ്ങളില്‍ സെപ്പിയ" കണ്ടപ്പൊ തുടങ്ങിയതാ നേരിട്ട് പലവട്ടം കോഴിക്കോട്ടെ 'വര്‍ത്തമാനം' ഓഫീസില്‍ നിന്നും കണ്ടിട്ടുണ്ടെങ്കിലും... എന്തോ പരിചയപെട്ടില്ലാ... ന്നാലും മാറിനിന്ന് നോക്കികണ്ടു...
പിന്നെ അവസാനം അജിലാലിന്റെ പ്രൊഫൈല്‍ കൊടുത്തതും വളരെ നന്നായി...
കുടകിലാണ് ഞാന്‍ താമസിക്കുന്നതെങ്കിലും ഇതുവരെ എനിക്ക് മൈസൂര്‍ ദസറായ്ക്കു പോകുവന്‍ സധിച്ചിട്ടില്ല.ഒന്നാമത് സഹിക്കാന്‍ പറ്റാത്ത തിരക്കായിരിക്കും ചിത്രങ്ങളൊക്കെ വളരെ നന്നായിട്ടുണ്ട്.