ഈന്തപ്പന
Friday, August 25, 2006
 
പുതിയ വക്കാലത്തുകാര്

‍വീട്ടില്‍ കാശും വീരേന്ദ്രമേനോനും(ഉഗ്രവിഷമുള്ള ഒരു ക്രിമിനല്‍ വക്കീല്‍ ആകുന്നു ഈ വീരന്‍) ഉണ്ടെങ്കില്‍ ആരെയും കാച്ചാം എന്ന് തൃശ്ശൂര്‍ ദേശത്ത്‌ ഇന്നും നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ്‌. ഇത്‌ ഒരു അന്ധവിശ്വാസമാണെന്ന് നാളിതുവരെ ബഹു.കോടതികള്‍ വിധിച്ചിട്ടില്ല.വീരേന്ദ്രമേനോന്‍ എന്നതു ഒരു പ്രതിനിധി മാത്രമാണ്‌. പേരു മാത്രമെ മാറുന്നുള്ളൂ എന്നര്‍ത്ഥം. വീരനു പകരം ആരുമാവാം. രക്ഷകന്‍ അരുണ്‍ ജെയ്റ്റിലിയുടെയൊ, രാംകുമാറിന്റെയൊ രാംജെട്ട്‌ മലാനിയുടെയൊ രൂപത്തിലും വരാം. സിറ്റിങ്ങിനു ലക്ഷങ്ങള്‍ മറിക്കണമെന്നു മാത്രം. സ്വാശ്രയ നിയമം സംബന്ധിച്ച കേസില്‍ മാനേജ്‌മെന്റിനുവേണ്ടി വക്കാലത്ത്‌ ഇനത്തില്‍ മറിയുന്നത്‌ കോടികള്‍(150 കോടി) തന്നെയാണത്രെ. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള ഒരു വിദ്യാര്‍ത്ഥി സംഘടന വക്കീല്‍ ഫീസിനായി നീക്കി വെച്ചിരിക്കുന്നതു 50 ലക്ഷം. (സ്രോതസ്സുകള്‍ വിശ്വസിനീയം: കുതിരമുഖത്തുനിന്നു തന്നെ.)

.....വാദവും പ്രതിവാദവും ജയിക്കട്ടെ.
നിയമവാഴ്ച നീണാല്‍ വാഴട്ടെ.
നീതിയൊ? അതെന്താ...???


(ഇപ്പോള്‍ വക്കീലന്മാര്‍ക്കു മറ്റൊരു പണി കൂടിയുണ്ട്‌. സ്വന്തം കക്ഷികള്‍ക്കുവെണ്ടി പത്രസമ്മേളനം നടത്തിക്കൊടുക്കുക. ഒരു പ്രൊഫെഷന്‍ എന്ന നിലയ്ക്ക്‌ ഏതു സാമൂഹ്യവിരുധന്റെയും വക്കാലത്ത്‌ എടുക്കുന്നത്‌ മനസ്സിലാക്കാം. എന്നാല്‍ അവരുടെ പബ്ലിക്‌ റിലേഷന്‍സ്‌ കൂടി ഏറ്റെടുക്കുമ്പോള്‍ അഭിഭാഷകര്‍ കൂടി കുറ്റത്തില്‍ പങ്കാളിയാവുകയല്ലെ? തന്ത്രിയുടെ പത്രസമ്മേളനം നടത്തുന്ന അഡ്വ.രാംകുമാറിനെ കണ്ടപ്പോള്‍ ഒരു വിഗ്രഹം കൂടി അശുദ്ധമായി എന്നു പറഞ്ഞ സുഹൃത്തിനോട്‌ യോജിക്കാതിരിക്കാനായില്ല.)
 
Comments:
change the font or increase the size it is so very difficult to read
 
kunjaadukalude sthothrakaazhcha kondu sampannamaaya sabhayum, aNikalude sambhaavana kondu sampannamaaya party-um ellaam chernnu enthaayaalum nalla oru entertainment thanneyaanu tharunnathu.

chirikkyallaandu pinne enthoottaa chiyyaa!
 
chirichaal maathram pore Jo, enthenkilum okke cheyyanam.

kandille, ippo thanthri chithrathile illa.
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.