ഈന്തപ്പന
Thursday, April 05, 2007
 
റാകിപ്പറക്കാത്ത ചെമ്പരുന്തുകള്‍
കൊച്ചിയില്‍ നിന്നും അര മണിക്കൂര്‍ ബോട്ടുദൂരത്തില്‍ ഞാറയ്ക്കല്‍ ഉള്ള ഒരു റിസോര്‍ട്ടിലാണ്‌ ഈ ചെമ്പരുന്തിനെ കണ്ടത്‌. ഒരു ഒട്ടുമാവിന്റെ താഴ്‌ന്ന ചില്ലയില്‍.

പടം പിടിക്കുന്ന സൂത്രം പുറത്തെടുത്തല്‍ സുന്ദരി പരന്നു കളയുമോ എന്നായിരുന്നു പേടി. അതുകൊണ്ട്‌ കുറച്ചുനേരം വായ്‌ നോക്കി നിന്നു. കണ്ണടയ്ച്ചുകാണിച്ചു. നല്ല റെസ്പോന്‍സ്‌!! കുറച്ചുകൂടി അടുത്തേക്ക്‌ നീങ്ങിനിന്നു... കുഴപ്പമില്ല.. വളയുന്ന കൂട്ടത്തിലാണെന്നു തോന്നുന്നു. മൊബെയിലില്‍ ഒരു ഒളിഷോട്ട്‌ എടുക്കണോ അതൊ നേരിട്ടു പോയി ചോദിക്കണോ?

കുറച്ചുകൂടി അടുത്തേക്കു നീങ്ങി നിന്നു. സുന്ദരിക്കു അനക്കമില്ല. കഴുത്തു മാത്രം തിരിക്കുന്നുണ്ട്‌. പിന്നേയും അടുത്തു, ക്യാമറ എടുത്തു. വ്യൂഫൈന്ററില്‍ സുന്ദരിക്ക്‌ ഒരു ദു:ഖച്ചായ. കാര്യം അന്വെഷിച്ചപ്പോഴാണ്‌ ദു:ഖം അണപൊട്ടിയത്‌.

ഇതു റാകിപ്പറക്കാത്ത ചെമ്പരുന്താണ്‌. റിസോര്‍ട്ടിലെ പ്രദര്‍ശന വസ്തു. ചിറകെല്ലാം അരിഞ്ഞ്‌, വാലു മുറിച്ചിട്ട ജന്മം. കോഴിയെപ്പോലെ ചാടി നടക്കാം. ആകാശത്തിന്റെ നിലയില്ലാപ്പൊക്കത്തില്‍ അല്‍ഭുതപ്പെടുത്തുന്ന മെയ്‌വഴക്കത്തോടെ മേഘക്കീറുകളെ ചെത്തിയിറാങ്ങാന്‍ ഇതിനു കഴിയില്ല. ഈ റിസോര്‍ട്ടില്‍ ഇനിയുമുണ്ട്‌ ഇത്തരം നിരവധി റാകിപ്പറക്കാത്ത ചെമ്പരുന്തുകള്‍, നിശ്ശബ്ദ്മായി ഫോട്ടൊയ്ക്ക്‌ പോസ്‌ ചെയ്യുന്നവ.

കെ റ്റി ഡി സി യുടെ പരസ്യത്തില്‍ ചിരിച്ചു നില്‍ക്കുന്ന വള്ളക്കാരനെ ഓര്‍മ വന്നു.

Labels: , ,

 
Comments: Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.