അക്കരെ തോപ്പില്‍ നിന്നും വെട്ടിയിട്ട കമുകില്കാലുകള് പുഴയിലൂടെ കടത്തിക്കൊണ്ടുവരാന്‍ ഇവര്‍ക്ക് പ്രത്യേക സാമര്‍ത്ഥ്യം ഉണ്ട്. ജീവിതത്തിന്റെ പെരുംകടത്തു കടക്കന്‍ ഇവര്ക്കാവുന്നതുതന്നെ വലിയൊരു സാമര്ത്ഥ്യമല്ലെ. പുഴയുടെ ചുഴിക്കുത്തുകളിലൂടെ ഒഴുക്കിന്റെ വരവും വേഗവും അറിഞ്ഞ്, ഓളപ്പരപ്പിലൂടെ ഇവര്‍ അനായാസം നടന്നു വരുന്നതു കണ്ടപ്പോള്‍ കടലിന്നുമീതെ നടന്നവനെ ഓര്‍ത്തുപോയി. വലിയ കമുകിന് കാലുകളുമായി അവര്‍ ഇക്കരെപ്പറ്റിയപ്പോള് ചോദിച്ചു: "എങ്ങനെ പുഴകടന്നു?" "വെള്ളപ്പടിയില് നിന്നാല്‍ ഒരു കുഴപ്പോമില്ല. ഒഴുക്കീപ്പെടാതെ നൊക്ക്യാ മതി..ഇതൊരു ശീലാന്നെ..മോനാ തറ്റത്തൊന്നു പിടിച്ചേ..." ഇതും ഒരു അല്ഭുതപ്രവര്ത്തി തന്നെയല്ലെ..? സാങ്കല്പ്പികമായ ഒരു "വെള്ളപ്പടിയില്" ചവിട്ടിനടന്നുള്ള ഈ വരവ്. ഇവരെ വൃദ്ധര്‍ എന്നാണൊ വിശുദ്ധര്‍ എന്നാണൊ വിളിക്കേണ്ടത്?
¶ 2:32 PM
Comments:
Renjith.. good job. photographs are really nice esp, mazhayude nizhaliloode.. zyj