The Great Indian cliche'അഥവാമഹത്തായ ഇന്ത്യന്‍ തമാശ
ഇത് വളരെ പ്രവചനീയമായ ഒരു ഫോട്ടോ തന്നെ.
ഏതൊരു ഇന്ത്യന്‍ നഗരത്തിലും കാണാവുന്ന സാധാരണ കാഴ്‌ച. ധനിക-ദരിദ്ര വ്യത്യാസത്തെക്കുറിച്ച് വാതുറക്കുന്നവര്‍ മുഴുവന്‍ പറയുന്ന ക്ലീഷേ. പക്ഷേ, ഇതൊരു ക്ലീഷേ ആണെന്നതുകൊണ്ടുമാത്രം യാഥാര്‍ത്ഥ്യം അല്ലാതാവുന്നില്ല.
അംബാനി സ്വന്തം കുടുംബത്തിന് താമസിക്കാന്‍ 27 നില ആഡംബര മന്ദിരം പണിയുന്നുവെന്നത് ഇവിടെ വലിയ വാര്‍ത്തയായി. വരാനിരിക്കുന്ന ആ അംബരചുംബിയുടെ നില തിരിച്ചുള്ള ചര്‍ച്ചകളും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസവും നമ്മള്‍ കണ്ടു. നിയോ ലിബറല്‍ ഇന്ത്യയുടെ വിധാതാക്കളുടെ രാജമാളികയിലിരുന്നാലുളള കാഴ്‌ചകളാണ് ചേതോഹരം. വിദേശവണിക്കുകള്‍ കയറിവന്ന ഇന്ത്യാ ഗേറ്റ് വരെ വിശാലമായി കാണാം. "ദി ഡേര്‍ട്ടി മുംബൈ സ്ലംസും" കാണേണ്ടി വരുമെന്ന ഒരു ദോഷം മാത്രമേ ഉള്ളു. അതു ഞങ്ങള്‍ അടുത്തുതന്നെ ക്ലീന്‍ ആക്കുന്നുണ്ട്...
to get a better view of things...

ഇത് കൊച്ചിയിലെ- കേരളത്തിലെയും- ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ഒരു പക്ഷേ, കേരളത്തിലെ ആദ്യത്തെ ഇന്റെലിജെന്റ് ബില്‍ഡിങ്. ഏറ്റവും മുകളിലത്തെ വൃത്താകൃതിയിലുള്ള ഇടം ഒരു റിവോള്‍വിങ് റെസ്‌റ്റോറന്റ് ആണ്. ഈ കെട്ടിടത്തില്‍ വരുന്ന സ്വദേശി-വിദേശി ഐടി കുഞ്ഞുങ്ങള്‍ക്ക് സ്‌മാര്‍ട്ട് കൊച്ചി മൊത്തത്തില്‍ കറങ്ങിക്കാണാന്‍ എവിടെ നേരം. ഇന്റെലിജെന്റ് ബില്‍ഡിങ്ങ് ആണെങ്കിലും ടാര്‍ജെറ്റ് മറന്ന് കളിയില്ലല്ലോ. അതുകൊണ്ട് അവര്‍ക്ക് കൊച്ചി കാണാന്‍ വേണ്ടി ഈ റെസ്‌റ്റോറന്റ് കറങ്ങിക്കൊണ്ടിരിക്കും. അപ്പോഴൊക്കെ ഈ ചേരി അരോചകം തന്നെയായിരിക്കും, തീര്‍ച്ച. അതുകൊണ്ടാവണമെന്നില്ല കേട്ടോ, എന്തായാലും ഈ താല്‍ക്കാലിക ചേരി ഒഴിപ്പിക്കാന്‍ കൊച്ചിയിലെ ക്വട്ടേഷന്‍ ലോകം നമ്പറുകളിറക്കിത്തുടങ്ങിയിട്ടുണ്ട്. ഭീഷണിയും വഴക്കും ഒക്കെയായി. അധികം വൈകാതെ ഈ ക്ലീഷേ രംഗം കൊച്ചിയില്‍ നിന്നും തുടച്ചുമാറ്റപ്പെടും, തീര്‍ച്ച. അതുവരെ ക്ഷമിക്കുക.
സ്വാതന്ത്ര്യത്തിന്റെ അറുപതാം പിറന്നാള്‍ ആശംസകളോടെ.
(ക്യാമറയ്‌ക്കുള്ളില്‍ അല്‍പം ക്ലീഷേ പറ്റിപ്പിടിച്ചതില്‍ ക്ഷമാപണത്തോടെ. വേഗം തന്നെ നന്നാക്കാന്‍ കൊടുക്കുന്നുണ്ട്. അതുവരെ... )