ഈന്തപ്പന
Wednesday, October 24, 2007
  ഇരുന്നിടം ഇടിഞ്ഞുതാഴട്ടെ!


ഇന്നലെ രാത്രി പത്തരയ്‌ക്ക്‌ ചാനലുകളിലൂടെ പാഞ്ഞുനടന്നപ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ടുനില്‍ക്കുന്നു. ജീവന്‍ ടി വിയിലെ റിലാക്‌സ്‌ എന്ന പരിപാടി. കോമഡി സീനുകള്‍ കണ്ട്‌ ഉറക്കം വരുത്താം എന്നു കരുതി, പോരാത്തതിന്‌ പുതിയ അവതാരക. (ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌ എന്നാണ്‌ ഉദ്ദേശിച്ചത്‌)

ഏതോ ഒരുത്തന്‍ ഗള്‍ഫില്‍ നിന്ന്‌ വിളിക്കുന്നു. അവതാരകയോട്‌ ഫോണില്‍ കൊഞ്ചുന്നു.

"തന്നെപ്പോലെ തന്നെ ഒരു കുട്ടി എന്റെ ഓഫീസിലും ഉണ്ടായിരുന്നു" എന്ന്‌ പഞ്ചാരിമേളത്തിന്‌ തുടക്കം കുറിക്കുന്നു.

പക്ഷേ അവതാരക തികഞ്ഞ പ്രൊഫഷണലിസം പുറത്തെടുക്കുന്നു. ഈ നമ്പര്‍ ഞാന്‍ കുറെ കേട്ടതാണെന്ന്‌ അവള്‍ തുറന്നടിക്കുന്നു. "ഇതേ ഛായയുള്ള ഒരു കുട്ടി എന്റെ ഓഫീസിലും ഉണ്ടായിരുന്നു. എനിക്കവളെ ഇഷ്ടമായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞു, ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ അതുപോലെ തോന്നുന്നു...എന്നിങ്ങനെ തുടര്‍ന്നുപോകാനല്ലേ പ്ലാന്‍" എന്ന്‌ അവള്‍ വെട്ടിത്തുറന്നങ്ങു ചോദിച്ചു.

ആ വെള്ളമങ്ങ്‌ വാങ്ങിവെച്ചേര്‌. വായിലൂറിയ വെള്ളം ഒറ്റയടിക്ക്‌ വാര്‍ന്നുപോവുന്ന ശബ്ദം ഐ എസ്‌ ഡിയായിരുന്നിട്ടും തെളിഞ്ഞുകേള്‍ക്കാം.

കടലിനക്കരെ നിന്നും ഇളിഞ്ഞ ചിരി.



തുടര്‍ന്ന്‌ വീട്ടിലാരൊക്കെയുണ്ട്‌ എന്ന പതിവ്‌ ചോദ്യം.

ചേട്ടന്റെ മകന്റെ പേരിടലാണ്‌ നാളെ എന്ന്‌ ഉത്തരം

ഇനിയങ്ങോട്ട്‌ പറഞ്ഞപടി

"എന്താ പേരിടുന്നത്‌?"

"തീരുമാനിച്ചിട്ടില്ല"

"ഒറ്റ പേരും തീരുമാനിച്ചില്ലേ ഇതുവരെ കഷ്ടം.. എന്താ ചേട്ടന്റെയും ഭാര്യയുടെയും പേര്‌"

"ചേട്ടന്‍ ബിജു, ചേച്ചി ഷീല"

അവതാരക അല്‍പനേരം ചിന്തിക്കുന്നു.

ബിഷി, ജുല, ബില...ഛേ ഒന്നും ശരിയാവുന്നില്ലല്ലോ.."ഞാന്‍ രണ്ടുപേരുടേയും പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്തുനോക്കുകയായിരുന്നു, ശരിയാവുന്നില്ല. ആട്ടെ, ഇത്‌ ചേട്ടന്റെ ആദ്യത്തെ കുട്ടിയാണോ?"

"അതെ, ആദ്യത്തെയാ"

"എങ്കില്‍ ആദിത്യന്‍ എന്നിടൂ!"



---------------------------

ഇരുന്നിടം ഇടിഞ്ഞുതാണ്‌ ഭൂമി പിളര്‍ന്ന്‌ എന്നെയങ്ങ്‌ കൊണ്ടുപോവണേ ദൈവമേ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.



"Television is a MEDIUM because anything well done is rare" എന്നാരോ പറഞ്ഞത്‌ എത്രയോ ശരി!

Labels: , , ,

 
Comments:
ഇന്നലെ രാത്രി പത്തരയ്‌ക്ക്‌ ചാനലുകളിലൂടെ പാഞ്ഞുനടന്നപ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ടുനില്‍ക്കുന്നു
 
സുന്ദരിയായ പെണ്‍കുട്ടിയ കണ്ടല്ലോ എന്തായാലും. ഒരു പ്രയോഗം ഉണ്ട് ടിവി കാണുമ്പോഴുള്ള ഈ ടൈപ്പ് അലോസരങ്ങള്‍ ഒഴിവാക്കാന്‍. ടിവി മ്യൂട്ടിലിട്ട് അവതാരകയെ മാത്രം നോക്കിയിരിക്കുക.

വില തുഛം.. ഗുണം മെച്ചം.. :-)
 
:)
 
കമന്റില്‍ എന്തിനാ ഈ അപ്രൂവല്‍ വച്ചിരിക്കുന്നേ....!
 
ഹഹഹഹ
 
നീ കുറച്ചു കൂടി സമയം ടി വി കാണാന്‍ ചിലവഴിക്കണം. ഇതിലും വലിയ പുലികള്‍ ഉണ്ട്. :)
 
നന്ദി
ദില്‍ബാസുരന്‍, വാഴൂരാന്‍, വാല്‍മീകി, ലതീഷ്‌, വഴിപോക്കന്‍..
പണ്ട്‌ ബാര്‍-വണ്‍ നിങ്ങളുടെ ചോയ്‌സ്‌ അവതരിപ്പിച്ചിരുന്ന കാര്‍ത്തികയോടുള്ള അസൂയകലര്‍ന്ന ഒരു തരം ചൊരുക്കുകൊണ്ട്‌ അവരുടെ ക്ലാസ്‌മേറ്റ്‌സ്‌ പറഞ്ഞുനടന്ന ഒരു ഫോണ്‍ ഇന്‍ ശകലം ഓര്‍മ്മവന്നു.
(ഫോണ്‍ ഇന്‍ പരിപാടിയില്‍ വള്ളുവനാടന്‍ ഭാഷയ്‌ക്ക്‌ മാര്‍ക്കറ്റുണ്ടാക്കിയത്‌ കാര്‍ത്തികയായിരുന്നു എന്നോര്‍ക്കുമല്ലോ.)
"....എവിടുന്നാ വിളിക്കുന്നേ"
".......കോത്താഴത്തുന്നാ"
"ആണോ...?! എന്തു ചെയ്യുന്നു...?"
"ഓട്ടോ ഓടിക്കുന്നു..."
"ആഹാ..!! (ആശ്ചര്യത്തിന്റെ സൂപ്പര്‍ലേറ്റീവ്‌ ഉപയോഗിക്കുക)... അപ്പോള്‍ ധാരാളം സ്ഥലങ്ങളൊക്കെ കാണാല്ലോ..."

നന്ദി സുഹൃത്തുക്കളേ വീണ്ടും കാണാം.
 
ഓ മൈ ഗോഡ്, well,അവള്‍ക്ക് മലയാല ബാഷ complete ആയി, അറിഞ്ഞുകൂടാത്തതുകൊണ്ടല്ലേ അങ്ങനെ suggest ചെയ്യാന്‍ try ചെയ്റ്റത്, by the by അതു വെറുതെ, തമാശക്ക്, i mean,ടൈം പാസ്സിന്, you know, പറഞ്ഞതല്ലേ?
 
Post a Comment

Subscribe to Post Comments [Atom]





<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.